എന്റെ കാലലയം ഒർമ്മകൾ
വീട്ടിൽ ഇങ്ങനെ തനിച്ചിരിക്കുമ്പോൾ അറിയാതെ മനസ്സ് ഓടിപ്പോകുന്ന അല്ലെങ്കിൽ പോകാൻ കൊതിക്കുന്ന കുറച്ചു ഓർമ്മകൾ ഉണ്ട് അതിൽ ഒരു കലാലയവും ചങ്കിൽ സ്നേഹം മാത്രമുള്ള കുറച്ചു കൂട്ടുകാരും ഉണ്ട്...
പഠിച്ചിരുന്ന കാലത്ത് ഈ ഏർപ്പാട് ഒന്നു തീരണേ എന്നായിരുന്നു.. പക്ഷെ ഇന്നു ഒരിക്കൽ കൂടി പോകാൻ ആഗ്രഹിക്കുന്നു... അന്നെനിക്ക് അറിവ് പകർന്നു തന്ന ന്റെ ഗുരുക്കന്മാർ എത്രപേർ അവിടെ ഉണ്ടാകും എന്നറിയില്ല... ഉഴപ്പി നടന്ന നാളുകളിൽ അതിൽ നിന്നും പിന്തിരിച്ചപ്പോൾ.. "പഠിക്കണം" എന്നു പറഞ്ഞു ശാസിക്കുമ്പോൾ മനസ്സിൽ ചെറിയ ദേഷ്യം ഉണ്ടായിട്ടുണ്ട്... അന്ന് അവർ പറഞ്ഞു "ഇന്നു നീ പഠിച്ചാൽ ഭാവിയിൽ നീ എന്നെ ഓർക്കും സ്നേഹത്തോടെ.." അതെ അന്ന് ന്റെ ഗുരുക്കന്മാർ പകർന്നു തന്ന അറിവിന്റെ ഇത്തിരി വെട്ടത്തിനു ഇന്നു പ്രകാശമേറെയാണ്.. നന്ദി പറയണം ആ കാലുകളിൽ വീണു..
ഒന്നു കണ്ണ് നിറഞ്ഞാൽ മുഖം വാടിയാൽ "എന്താട??" എന്നു ചോദിച്ചു അരികിൽ ഓടിയെത്തുന്ന.. കണ്ണ് നീർ തുടച്ചു കൂടെ നിൽക്കുന്ന... കുറച്ചു ദിവസം ക്ലാസ്സിൽ വരാതിരുന്നാൽ നീ "ഇതുവരെ ചത്തില്ലെട പന്നി!!" എന്നു പറഞ്ഞു തോളിൽ കയ്യിട്ടു നടക്കുന്ന ന്റെ കൂട്ടുകാരേ കാണണം..
ഇലക്ഷന് തോറ്റുപോയ സീറ്റിൽ ചങ്ങായി മാരുമൊത്തു വീണ്ടും നിൽക്കണം...ആർട്സ് ന് മനസ്സറിഞ്ഞു ഒന്നു കൂവണം.. ഓണം മുതൽ ക്ലാസ്സിലെ അവസാനത്തെ സന്തതിയുടെ ജനിച്ചൂസം വരെ ആഘോഷിക്കണം... പോവാൻ ആഗ്രഹിച്ചിട്ട് മാറ്റിവെച്ച ആ യാത്ര പോകണം...
ഒരാളുടെ വേദന എല്ലാരുടെയും ആകുന്ന ഉത്തര കടലാസ് മുതൽ മിഠായി കഷണം വരെ പങ്ക് വെച്ച് കഴിക്കുന്ന ആ ചങ്ങായികൂട്ടത്തെ പിന്നീടുള്ള വഴികളിൽ ഒന്നും ഞാൻ കണ്ടിട്ടില്ല...
വാക പൂക്കൾ വീണു കിടക്കുന്ന വഴിത്താരകൾ ഇന്നും അവിടെ ഉണ്ടാകും എന്റെ വരവും കാത്തു...വാകമര ചുവട്ടിൽ പൊഴിഞ്ഞു വീണ പ്രണയത്തിൽ സ്വപ്‌നങ്ങൾ വീണ്ടും കണ്ട് തുടങ്ങണം...
കോളേജിന്റെ നിശബ്ദത കീറി മുറിച്ചു ന്റെ കൂട്ടുകാരുമൊത്തു നടക്കണം...
അന്ന് അവിടെ നിന്നും ഞാൻ ഉറ്റു നോക്കിയിരുന്നത് എന്റെ ഭാവിയിലേക്കായിരുന്നു...
പക്ഷെ...
ഇന്നു എനിക്ക് നോക്കാൻ ഏറെ ഇഷ്ടം എന്റെ ആ നാളുകളിലേക്കാണ്.. എന്റെ ഓർമയിലേക്ക്...
NB: കലാലയത്തിലേക്കു തിരികെ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് സമർപ്പിക്കുന്നു :)
Comments
Post a Comment