വാക മരം
വാക എന്തുകൊണ്ടാണ് പ്രണയത്തിന്റെ പ്രതീകമായതെന്നു ഞാനും ചിന്തിക്കാറുണ്ട് . സത്യം എന്താണ് എന്ന് എനിക്കറിയില്ല , ഒരു തണൽ മരമായിട്ടാണല്ലോ വാക മരം വച്ച് പിടിപ്പിക്കുന്നത് . പ്രണയവും ഒരു തണൽ തന്നെയല്ലേ ? പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളിൽ നിന്നും ? ഒരു വാക മരം ഇല്ലാത്ത കലാലയങ്ങൾ ഇല്ലന്ന് പറയാം . പിന്നെ കേര വൃക്ഷങ്ങളുടെ നാട്ടിലെ ( ഇനിയിപ്പോൾ അങ്ങനെയൊക്കെ പറയാമോ എന്നറിയില്ല, മണ്ടയില്ലാത്ത തെങ്ങുകളുടെ നാട്ടിൽ എന്ന് തിരുത്തേണ്ടി വരും ) മഴ കഴിഞ്ഞുള്ള പൂക്കാലത്തിന്റെ സമയത്തല്ല വാക പൂക്കുന്നത് . വെന്തു നീറുന്ന വേനലിൽ വേരുകൾ ഇറക്കി മണ്ണിന്റെ പ്രണയത്തെ മനോഹരമായ പൂക്കളാക്കി കണ്ണുകൾ കുളിർപ്പിക്കുന്നു കൊണ്ടാവാം . ഏതായാലും ഒന്നുറപ്പാണ് പ്രണയചിന്തകൾ പലപ്പോഴും മനസ്സിൽ കൊണ്ട് വരുന്ന ഒരു മരമാണ് പൂത്തു നിൽക്കുന്ന വാക .
Comments
Post a Comment