എന്റെ ഗ്രാമം വാളാട് (കവിത)


ഇതു അതിനടുത്ത വര്ഷം ഒന്നാം സമ്മാനം കിട്ടിയ കവിത
വിഷയം ഗ്രാമം

ജീവിതമെനിക്ക് നൊമ്പരമെകുംപോള്‍
ഓര്‍ക്കുന്നു ഞാനിന്നുമാ ബാല്യത്തെ
ഒരു അമ്പല പ്രാവായി എന്‍ ഗ്രാമത്തിന്‍
നെറുക യിലൂടെ പറക്കാന്‍ കഴിഞ്ഞെങ്കില്‍ !
അരയാലിന്‍ ചുവടും,ആമ്പല്‍ കുളവും -
ഇന്നത്തെ എന്‍ ഏകാന്തതയില്‍ ഓര്‍മ്മകളായി തുടിക്കുമ്പോള്‍ ,
എന്‍ ഗ്രാമമേ നീ തന്നെ എന്‍ പ്രിയ സഖി .

തുള്ളി കളിക്കുന്ന പാവാടപ്രായത്തില്‍
ഞാന്‍ നിന്‍ മാറിലൂടോടി കളിച്ച നാള്‍ -
നിന്നിലൂടെ തുള്ളിയോഴുകിയ പുഴതന്‍ തീരത്ത്
വെള്ളാരം കല്ലുകള്‍ പെറുക്കി കൂട്ടി അന്ന് -
കണ്ണാരം പൊത്തി കളിച്ച എന്‍ ബാല്യം .
വര്‍ഷത്തില്‍ ഒരിക്കലെത്തുന്ന മാവേലി മന്നനെ വരവേല്‍ക്കാന്‍
മഞ്ഞ അരളി പൂക്കള്‍ തേടി ഞാന്‍
വീടുകള്‍ തോറും പാറി നടന്നു
ഓണവിരുന്നുമായി ഓടിയെത്തിയ ചിങ്ങത്തിന്‍ മുറ്റത്ത്‌ ഞാന്‍
തുള്ളികളിച്ച നാള്‍
എന്‍ ഗ്രാമമേ ,ഇതെല്ലം നീ എനിക്കേകിയ സമ്മാനമല്ലേ
ഊഞ്ഞാല്‍ പാട്ടും ,കുമ്മിയടിയും ,പുലിക്കളിയും എന്നുമെന്‍
ഓര്‍മ്മതന്‍ കൂമ്പാരത്തില്‍ ഒന്നാമതെത്തുന്നു .
മുത്തച്ഛന്‍ ഒത്തു ഞാന്‍ പൂവിരുക്കാനായി -
അമ്പലകുള പടവുകള്‍ ചാടിയിരങ്ങവേ,
ദൈവത്തിന്‍ പൂവിരുക്കല്ലേ കുട്ടി...
എന്നോതിയ നന്ങേമ വല്യമ്മയും,
എല്ലാം നിന്‍ സമ്മാനം ,
എനിക്ക് നേടാന്‍ കഴിഞ്ഞ അദ്യെതെ നേട്ടങ്ങള്‍.
ഇന്നെന്‍ സങ്കല്‍പ്പ ലോകത്തില്‍,
ഒന്നുമില്ലാശിക്കാന്‍ എനിക്കെങ്കിലും,
നിന്നിലെ സൌന്ദര്യം-
ജീവിതമെന്നത്‌ സുന്ധരമാണെന്നു
എന്നെ പറഞ്ഞു പഠിപ്പിക്കുന്നു .
എന്‍ ഗ്രാമമേ നീ തന്നെ സൌന്ദര്യം ,നീ തന്നെ സത്യവും
ഇന്നു
എവിടെ നഷ്ട്ടമായി നിനക്കു നിന്‍ ശാലീനത ,
നിനക്കു നിന്‍ ജീവിതം
നമുക്കു രണ്ടാള്‍ക്കും അറിയില്ല ,എവിടെയാണ്
നമ്മുടെ ജീവിതം നമുക്കു കൈമോശം വന്നതെന്ന് .......................
  
 
            അജയ് വാളാട്

Comments

Popular Posts