മഴപ്പാറ്റകൾ
ഒരു ശ്വാസത്തിനും
നിശ്വാസത്തിനുമിടയില്‍
ജീവിക്കുന്നവരാണു നാം...
അലകളുയര്‍ത്തി ആര്‍ത്തിരമ്പുന്ന
ചിന്തകളില്‍ മല്ലിടും മനസ്സുമായി
നീന്തി തുടിച്ച് സവാരി ചെയ്യും
വെറും പരല്‍മീനുകള്‍...
സ്വപ്നച്ചിറകിലൊന്നേറിയാല്‍
നൂല്‍പ്പാലത്തേറും ഒറ്റയാനുറുമ്പുകള്‍....
വിധി തന്‍ പൊടിക്കാറ്റിലകപ്പെട്ടാല്‍
കണ്‍ച്ചിമ്മി തുറക്കും വേഗത്തില്‍
ചിറകറ്റ വെറും മഴപ്പാറ്റകള്‍....
Comments
Post a Comment