മരണലഹരി

മരണലഹരി
_________________

പ്രണയവും,കളികളും
നിറഞ്ഞ ലഹരിയിൽ
നിന്നും പെട്ടന്നായിരുന്നു
മായ ലോകത്തേക്കുള്ള
ലഹരിയുടെ കടന്നു വരവ്.

കൗമാരകാലത്തെ 
യാത്രകളോടുള്ള ലഹരി.
പിന്നീട് പണത്തിനോടുള്ള
ലഹരി.
യവ്വനമെന്ന മായ ലഹരി
നഷ്ടങ്ങളുടെ ലഹരിയാണ്..
പാതി വഴിയിൽ പിരിഞ്ഞു-
പ്പോയ പ്രണയിനി തന്ന
ഓർമകളുടെ ലഹരി.

മദ്യവും മയക്കുമരുന്നിലും
ലഹരി നുണഞ്ഞ യവ്വന
ജീവിതം.
എല്ലാറ്റിനും കൈത്താ-
ങ്ങായിനിന്ന ലഹരി.
ഓരോ അവയവങ്ങളും 
അവന്റെ ലഹരിയിലേക്ക്
കീഴടങ്ങി..

കൂടെ നടന്നവർ മറന്നു-
പ്പോയി, കൈപിടിച്ചു നടത്തി-
യവരുടെ കൂടെയുമായീ..

വർദ്ധ്യക്യമെന്ന കുട്ടി-
ത്ത്വമുള്ള ആ ലഹരിയി-
ലേക്കെത്തും മുന്നേ 
ലഹരികളില്ലാത്ത ലോക-
ത്തേക്ക് യാത്രയായി.

 ശരീരത്തെ തിന്നുന്ന
 ലഹരികളെ നാം എന്നും
 മാറ്റി നിർത്തുക.

                   അജയ് വാളാട് 

Comments

Popular Posts