പുനർജനി


"നിലാവ് നഷ്ട്ടപെട്ട ഒരു 
 രാത്രി പെട്ടന്ന് എത്തിയ
 മഴയിൽ അവളൊരു
 മിന്നലായിവന്നു..!

 ഇരുണ്ട
 കാർമേഘങ്ങൾക്കിടയിൽ
 നിന്ന് പാഞ്ഞെത്തിയ അവൾ
 ഉറങ്ങി വരുന്ന ഇലകൾക്ക് 
 മീതെ പതിച്ചു.

 ഇന്നലെ നട്ട പൂച്ചെടിയിലെ
 ആ ഇലകൾ ഏറെ   പ്രതീക്ഷയിലായിരുന്നു..

 തന്റെ വേരുകൾക്ക് 
 ഊർജം പകർന്ന് ഒരു
 ഇറ്റു ജലത്തിനായി
 നാളെക്കായിയുള്ള   മയക്കത്തിലായിരുന്നു
 ഇലകൾ..

 ഒരു നിമിഷം കൊണ്ട് എല്ലാം നി നിശ്ചിലമായി  ഓരോ ഇലയും
 തണ്ടിൽ നിന്ന് അറ്റുവീണു
 വേരുകൾക്ക് മീതെ...

ദിനങ്ങളേറെ കടുന്നുപോയി,
കൊഴിഞ്ഞ ഇലകൾ വീണ്ടും
പുനർജനിച്ചു വസന്തമേകി
അവളിന്നും മുറ്റത്തിരുപ്പുണ്ട്..


            അജയ് വാളാട് 


Comments

Popular Posts