വാളാട് സ്‌കുൾ ചരിത്രം

ചരിത്രം
1925 സെപ്ററംബര് 28 നാണ് വാളാട് സ്കൂള് പിറവികൊണ്ടത്. അന്ന് വാളാട് ബോഡ്സ്കൂള് എന്നായിരുന്നു പേര്. പുതുപ്പളളി കുഞ്ഞിരാമന് നായര്, നെല്ലിക്കല് കുഞ്ഞിരാമന് നായര് തുടങ്ങി 24 പേരാണ് ആദ്യം ചേര്ന്നത്.ആദ്യ
ത്തെ അദ്യാപകന് ശ്രീ. ശ്രീധരന് നമ്പൂതിരിയായിരുന്നു.1945 വരെ 1മുതല്4വരെ ക്ലാസുകള് ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളില് HM ആയ AK ശങ്കരന് ദീര്ഘകാലം സ്കൂളില് സേവനം ചെയ്തു.1938 ല് ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ല് രാമക്കുറുപ്പ് എന്ന ഒരധ്യാപകന് കൂടി സ്കൂളില് എത്തി.1950 മുതല് 1987 വരെ 37വര്ഷക്കാലം ഈ സ്കൂളില് അധ്യാപകനായിരുന്ന ശ്രീ.ശങ്കരന് മാസ്ററര് ഈസ്കൂളിലെ വിദ്യാര്ഥിയായി
രുന്നു. 1966 ല് യു.പി സ്കൂള് ആയി. കെ.പി ഗംഗാധരന് മാസ്റററെപ്പോലുളള നാട്ടുകാരുടെ ശ്രമഫലമായി 1974 ല് വാളാട് ഗവ ഹൈസ്കൂള് ഉദയം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്ററര് കെ ജെ പോളിന്റെ നേത്ൃത്വത്തില് , പ്രഥമ SSLC ബാച്ച് 38 ശതമാനം വിജയം നേടി.
1997 ല് സ്കൂളില് നിന്നും വിരമിച്ച ശ്രീ .വര്ക്കിസാര് ആണ് ഏററവും കൂടുതല് കാലം ഹെഡ്മാസ്ററര് ആയിരുന്നത്. 2000 ജൂലൈ 28ന് വാളാട് ഹൈസ്ക്കൂള് ഹയര്സെക്കണ്ടറി സ്കൂള് ആയി മാറി. പുതുപ്പളളി കുഞ്ഞിരാമന് നായര് സംഭാവന ചെയ്ത മൂന്നേക്കറും പി ടി എ വിലയ്ക്കു വാങ്ങിയ ഒരേക്കര് അറുപതു സെന്റും സ്ഥലമാണ് സ്ക്കൂളിന് ഉളളത്. വിദ്യാര്ഥി ബാഹുല്യം കാരണം 1982 മുതല് സെഷണല് സമ്പ്രദായം തുടങ്ങി. ഗവണ്മെന്റ് ,എം പി , എം എല് എ ,ജില്ലാപ്പഞ്ചായത്ത് ഫണ്ടുകള് ഉപയോഗിച്ച് കെട്ടിടങ്ങള് നിര്മിക്കുകയും 1994 ല് സെഷണല് രീതി നിര്ത്തലാക്കുകയും ചെയ്തു. അക്കൊല്ലം തന്നെ മികച്ച പി ട എ യ്ക്കുളള സംസ്ഥാന സര്ക്കാര് അവാര്ഡ് വാളാട് സ്ക്കൂള് കരസ്ഥമാക്കുകയും ചെയ്തു .
കണ്ണൂര് ജില്ലയോടു ചേര്ന്നുകിടക്കുന്ന സ്ക്കുള് ആയതിനാല് പകുതിയോളം അധ്യാപകര് കണ്ണൂര്ജില്ലക്
കാരാണ്. വെണ്മണി, ആലാററില് ,ഇരുമനത്തൂര്, പേരിയ, മുളളല്, അയനിക്കല്, കാട്ടിമൂല ,വാളാട് പ്രദേശങ്ങളിലെ വിദ്യാര്ഥികള് ഈ സ്ക്കൂളിലാണ് പഠിക്കുന്നത്. വളരെ പരിമിതികള് ഉണ്ടെങ്കിലും വാളാടിന്റെ യശഃസ്തംഭമായി , പാഠ്യ-പാഠ്യേതര രംഗങ്ങളില് വിളങ്ങിനില്ക്കുകയാണ് വാളാട് ഗവ, ഹയര്സെക്കണ്ടറിസ്കുൂള്.......

വാളാട്നിവാസികളുടെ ഒരാഗ്രഹമായിരുന്നു ഒരുഹൈസ്കൂള് ശാഖാ മുസ്ലിംലീഗ് കമ്മിറ്റി പ്രവർത്തനങ്ങള്ക്ക് പ്രിയപെട്ട നേതാവ് വിസി ഇബ്രായിഹാജിയെ ചുമതലപെടുത്തി പൂർണപിന്തുണ ഉറപ്പ്നല്കുകയും ചെയ്തു വടക്കേവയനാട്മണ്ഡലം മുസിംലീഗ് യോഗത്തില് വിസി വിഷയം അവതരിപിച്ചു അന്ന് തവിഞ്ഞാല്പഞ്ചായത്തില് ഹൈസ്കൂള് ഇല്ല ആയതിനാല് ഹൈസ്കുള് തലപുഴയിലാണ് വേണ്ടതെന്ന് തലപുഴയില്നിന്ന് പങ്കെടുത്ത കെഎം ശൈഖ് ബാവയും വാധിച്ചു പഞ്ചായത്തിലും താലൂക്ക് കമ്മിറ്റിയിലും ആള്ബലവും സ്വാധീനവും അവർക്കായിരുന്നു വെള്ളമുണ്ട പഞ്ചായത്തില്നി
ന്നുംവന്ന കെഎംസി മമ്മുഹാജി എംസി ഇബ്രാഹീം ബാലുശ്ശേരിഅബ്ദുല്ല തുടങ്ങിയവർ വിസിക്ക് സപ്പോർട്ട്ചെയ്തുകൊണ്ട് വാളാടാണ് വേണ്ടതെന്ന് വാദിച്ചു അവർ പറഞ്ഞകാരണം നിത്യവുംഒരുപെണ്കുട്ടി ഒറ്റക്ക് വാളാട്നിന്ന് നടന്ന് തേറ്റമലകൂടി വെള്ളമുണ്ട പഴഞ്ചന സ്കൂളില്പോവുന്നത് ഞങ്ങള് കാണാറുണ്ട് ത്യാഗം സഹിച്ച്പോലും പഠിക്കാന് താല്പര്യമുള്ളവർക്കാണ് കൊടുക്കേണ്ടത് ഹൈസ്കൂള് വാളാട് തന്നെആയിക്കണം എന്നനിലപാടില് ഉറച്ചു നിന്നു (ആപെണ്കുട്ടി നമ്മുടെ കെഎസിന്റെ പെങ്ങള്) പ്രശ്നം ഗുരുതരമായി നേതാക്കളായ സിഎഛ് മൊയ്തൂക്ക പിപിവി മൂസക്ക എന്നിവർ ഇവർ രണ്ട്കൂട്ടരേയും സഹായിക്കാനോ ഇവരോടൊപ്പം തിരുവനന്തപുരത്ത് പോകാനോ പാടില്ലന്നും തലപ്പുഴക്ക്വേണ്ടി ശൈഖ്ബാവയും വാളാടിന്ന്വേണ്
ടി വിസിയും പോവേണ്ടതാണെന്നു
ം തീരുമാവിച്ചു (മുസ്ലിംലീഗ് പിളർപിന്റെ വക്കത്ത് എത്തിനില്ക്കുന്ന സമയമായിരുന്നുഅത് വാളാടുള്ളവർ ഇന്ത്യന് യൂണിയന് മുസ്ലിംലീഗിനൊപ്പമാണ് നേതാവ് പിപിവി മൂസക്ക മറുഭാഗത്തും ) വിസിയുടെ നേത്യത്വത്തില് നെല്ലിക്കല് കുഞ്ഞിരാമന് നായർ നരിതൂക്കില് കുര്യാച്ചന് തുടങ്ങിയവരും ശൈഖ് ബാവയുടെ നേത്യത്വത്തില് തലപുഴക്വേണ്ടിയും തിരുവനന്തപുരത്ത് ചെന്ന് വിദൃാഭ്യാസമന്ത്രി മുസ്ലിംലീഗ് നേതാവ് ജ: ചാക്കീരിഅഹമ്മദ്കുട്ടി സാഹിബിനെ കണ്ട് കാര്യത്തിന്റെ ഗൗരവം ബോദ്ധ്യപെടുത്തി ആവശ്യകത മനസ്സിലാക്കിയ ബഹു: മന്ത്രി രണ്ട് ഹൈസ്കൂള് അനുവദച്ചു അന്ന് കേരളത്തില് ഒരുപഞ്ചായത്തില്‍ രണ്ട് ഹൈസ്കൂള് തവിഞ്ഞാല് പഞ്ചായത്തിന്റെ സ്വന്തമായിരുന്നു മലയാളമനോരമ എഴുതിയത് അഭിമാനത്തോടെ ഓർക്കുന്നു

Comments

Post a Comment

Popular Posts